Sunday, November 21, 2010

സുനില്‍ റോയ്

പതിവുപോലെ ഇന്നത്തെ ഫോണ്‍ കാളിലും വാര്‍ത്ത‍ അതു തന്നെ
ഇത്തവണ റോയ് ആണെന്നുമാത്രം ... ഫാസ്റ്റ് റിവയ്ന്ഡില്‍  സീന്‍ പള്ളുരുത്തിയില്‍ എത്തി നില്‍ക്കുന്നു . കാലം  1960
പള്ളുരുത്തി നടയിലുള്ള ഒരു വീട്ടിലേക്കു ഞങ്ങള്‍ താമസം മാറ്റുന്നു . തൊട്ടടുത്ത വീട്ടിലെ എന്‍റെ അതേ പ്രായത്തിലുള്ള കുട്ടി . പരിചയപ്പെടലും ആത്മാര്‍ത്ഥ സുഹൃത്തുക്കളാകലും എത്ര പെട്ടെന്നായിരുന്നു . നീണ്ട നാലുവര്‍ഷങ്ങള്‍ പലകാര്യങ്ങള്‍ക്കും അങ്ങോട്ടു മിങ്ങോട്ടും ആരാധന മാത്രം. അസൂയയും മത്സരവും ഒട്ടും ഉണ്ടായിരുന്നില്ല . തികച്ചും വ്യത്യ സ്തങ്ങളായ അഭിരുചികള്‍ ഉള്ള സുഹൃത്തുക്കള്‍ . ഇന്നോര്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്ന കാര്യങ്ങള്‍ . റോയിയുടെ അച്ഛനമ്മമാരുടെയും സഹോദരങ്ങളുടെയും സ്നേഹം ഇന്നു ഓര്‍മ്മ വരുന്നു . കാലത്തിന്റെ കുത്തൊഴുക്കില്‍ യാതൊരുകാരണവും കുടാതെ കൈവിട്ടുപോയ സ്നേഹബന്ധങ്ങള്‍ .
ഒരു പക്ഷെ ഉയര്‍ച്ചയും താഴ്ചയും ഇടകലര്‍ന്നു വന്നിരുന്ന ജീവിത സാഹചര്യങ്ങള്‍ ഒരു കാരണമാവാം ....  പിന്നീടുള്ളത് ആ കാലഘട്ടത്തിലെ ബന്ധപ്പെടുവാനുള്ള സാഹചര്യക്കുറവു നീണ്ട ഇടവേളകള്‍ക്കുശേഷം വീണ്ടും കണ്ടുമുട്ടാനുള്ള മടി കുറ്റബോധം. ഏതായാലും മരവിച്ചുപോയ ഒരു സ്നേഹബന്ധമായിത്തീര്‍ന്നു  അത് .
മാപ്പ് ! ഇനി അതു മാത്രമേ എനിക്ക് പറയാനായി കൈവശമുള്ളു. നമുക്കിനി അടുത്ത ലോകത്ത് കാണാം ..... റോയിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു . ഒരിക്കലും അങ്ങോട്ടുമിങ്ങോട്ടും നീ എന്നു നമ്മള്‍ വിളിച്ചിരുന്നില്ലല്ലോ. ഇനിയും എന്‍റെ എത്രയെത്ര സുഹൃത്തുക്കള്‍ വിസ്മൃത രായി നിലകൊള്ളുന്നു . അവരെയൊന്നും ഈ മാധ്യമത്തില്‍ എനിക്ക് കണ്ടുമുട്ടാ നാവില്ലല്ലോ, തമ്മിലറിയാത്ത അവരുടെ മക്കള്‍ ഒഴികെ . പുരോഗതിയുടെ മുഴുവന്‍ ഫലവും അനുഭവിക്കാന്‍ യോഗമില്ലാത്ത ഒരു തലമുറയുടെ വക്താവാണല്ലോ ഈ ഞാന്‍ ..

No comments: