അയ്യപ്പദര്‍ശനത്തിന്റെ സംതൃപ്തിയില്‍ വിശ്രമിക്കുകയായിരുന്നു ഞാന്‍.
അരൂരില്‍ NH 47 ന്നു സമീപമുള്ള ഇളയ സഹോദരിയുടെ വീട്ടില്‍ .വൈകുന്നേരം അഞ്ചു മണി .ഡിസംബര്‍ 25 2010 ഇനി പുറത്തൊക്കെ ഒന്ന് കറങ്ങിയിട്ട് വരാം,രാവിലെ മുംബൈക്ക് മടങ്ങാ നുള്ളതാണല്ലോ. മൊബൈല്‍ ശബ്ദിച്ചു mumbayil നിന്ന് എന്റെ ഭാര്യ .. .........രാമനാഥന്‍ ചേട്ടന്‍ ആശുപത്രിയില്‍ .... ശബരിമലക്ക് പോയതാണത്രെ .ഞാന്‍ വിവരങ്ങള്‍ അറിയാന്‍ ഒന്നു രണ്ടു കാള്‍ ചെയ്തു . ബിനുവിനെ കിട്ടി ...അച്ഛന്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ആണു കുറവുണ്ട് ...
ഞാന്‍ അങ്ങോട്ടു പുറപ്പെടുകയാണ് വിഷമിക്കണ്ട ...ബിനുവിനെ സമാധാനിപ്പിച്ചു ....
അങ്കിള്‍ തിരക്കുപിടിച്ച് വരണമെന്നില്ല ....ഏതായാലും ആദ്യം രാമനാഥനെ കാണാം
കോട്ടയത്തേക്ക് പുറപ്പെടുകതന്നെ. അനിയത്തിയോട് വിവരം പറഞ്ഞു.
പുറത്തേ ക്കിറങ്ങി ..... വഴിയിലൊരു പൂച്ചക്കുഞ്ഞു ... എവിടെനിന്നാണ് അതു വന്നതാവോ .... അറിയില്ല . ഏതായാലും ഇറങ്ങാം .....റോഡില്‍ ലോലയിന്‍ ബസ്സ് റെഡി ചാടിക്കയറി ....... വൈറ്റില വഴിയാണോ? .... അതാ ആ ബസ്സ് പോകും... അതു ആറു മണിക്ക് മുമ്പ് പോകും .... റോഡിനപ്പുറം കിടക്കുന്ന മറ്റൊരു ബസ്സ് ചുണ്ടി കാണിച്ചു ഡ്രൈവര്‍ പറഞ്ഞു .....
ഞാന്‍ ബസ്സില്‍ നിന്നിറങ്ങി മറ്റേ ബസ്സ് യു ടേണ്‍ ചെയ്തു വരുന്നതും കാത്തു നിന്നു ............
NH47 ന്റെ തിരക്ക് നോക്കിയുള്ള നില്പ് ....
വാഹനങ്ങള്‍ക്കിടയില്‍ അതാ വളരെ വേഗത്തില്‍ ഒരു മാരുതി വാന്‍
അതിന്റെ സ്പീട് എന്‍റെ പ്രത്യേക ശ്രദ്ധയില്‍പ്പെട്ടു ......
ഓ അതു ഡിവൈഡര്‍ ഭേദിച്ച് മുകളിലേക്ക് കുതിക്കുന്നു .....
ഓ ഒരു ഇലക്ട്രിക്ക് പോസില്‍ ഇടിച്ചു റോഡിലേക്ക് വീഴുന്നു ....
വീണ്ടും ഒരു മറിച്ചില്‍ കുടി ....
ഓ ഭഗവാനെ എന്തൊരു കാഴ്ച .....
ഇപ്പോള്‍ മാരുതി വാന്‍ റോഡിനു നടുക്ക് നാലു വീലും മുകളിലായി കിടക്കുന്നു
എഞ്ചിന്‍ ചലിക്കുന്നുണ്ട് പുകയും വരുന്നുണ്ട് ....
കാഴ്ചക്കാര്‍ സ്തബ്ധരായി നില്‍ക്കുന്നു ... ആരെങ്കിലും മുന്നിട്ടിറങ്ങിയാല്‍ മതി എല്ലാരും കൂടും ....
ഒരു നിമിഷം സിനിമകളില്‍ കാണാറുള്ള സ്ഥിരം സീനുകള്‍ എന്റെ മനസ്സില്‍.....
വണ്ടി പൊട്ടിത്തെറിക്കുന്നതിന് മുമ്പ് അല്പം സമയം ഉണ്ടല്ലോ
അതിനകം അതിനകത്തു ള്ളവരെ രക്ഷിക്കാമല്ലോ ..........
ഞാന്‍ മുന്നോട്ടു കുതിച്ചു ഓടിച്ചെന്നു മാരുതിയുടെ മുമ്പില്‍ കാണാറുള്ള ഗാര്‍ഡ് പൈപ്പില്‍ പിടിച്ചു .
എന്നോടൊപ്പം ഇതിനകം കുറേപ്പേര്‍ വണ്ടിയുടെ നാലുഭാഗത്തും നിരന്നു കഴിഞ്ഞു .....
പൊക്കിക്കോ ആരുടെയൊക്കെ ആക്രോശം വണ്ടി അതേ കിടപ്പില്‍ മുകളിലേക്ക് ഉയര്‍ത്താന്‍ തുടങ്ങി ... കഴുത്തു മുറിഞ്ഞ വലിയൊരു കോഴി കയ്യിലിരുന്നു പിടക്കുന്ന അനുഭവം .....
ഇതിനകം വണ്ടിയിലുണ്ടായിരുന്ന എല്ലാവരെയും രക്ഷപെടുത്തി കഴിഞ്ഞിരിക്കുന്നു ......
ചിലര്‍ കൈ വിട്ടു കഴിഞ്ഞു ....
വണ്ടി വേഗം താഴെക്കുവരുന്നു ഓ ഞാന്‍ പിടിച്ചിരുന്ന പൈപ്പ് എന്‍റെ നേര്‍ക്ക് വരുന്നു
പെട്ടെന്ന് താഴേക്കും .....
ഇല്ല എനിക്കെന്റെ ഇടതുകാല്‍ പിറകോട്ടു വലിക്കാന്‍ കഴിയുന്നതിനു മുമ്പേ...
വണ്ടിയുടെ ഭാരം എന്‍റെ കാലില്‍അമര്‍ന്നു കഴിഞ്ഞു ....
ഞാന്‍ പിറകോട്ടു വീണു പോയി ....
പെട്ടെന്ന് എണീക്കാന്‍ കഴിഞ്ഞെങ്കിലും വീണ്ടും വീഴാന്‍ തുടങ്ങിയ എന്നെ ആരൊക്കെയോ താങ്ങി ഡിവയ്ഡറില്‍ ഇരുത്തി ..... രക്ഷ പെടുത്തിയവരെ പലവണ്ടികളിലാക്കി ആശുപ്ത്രികളി ലേക്ക് പുറപ്പെട്ടു കഴിഞ്ഞു
സംഗതി കുഴപ്പമായി ................................
ഇനി എന്തു? ഫോണ്‍ എടുത്തു.... സ്കീന്‍ ശരിക്ക് കാണുന്നില്ല ..
ങേ ഇതെന്തു ... ആരൊക്കെയോ എന്നെ എണീപ്പിക്കാന്‍ ശ്രമിക്കുന്നു
ഏതോ ആശുപത്രിയിലേക്കുള്ള വണ്ടിയില്‍ എന്നെ കേറ്റി വിടാനുള്ള ശ്രമത്തിന്റെ ഭാഗം ...
പെട്ടെന്ന് എന്നിലെ മുംബൈക്കാരന്‍ ഉണര്‍ന്നു .
ഇല്ല ഞാനില്ല .. ഞാനക്കുട്ടത്തിലല്ല.... ഞാന്‍ രക്ഷിക്കാന്‍ വന്നയാളാണ് ...
സ്വന്തം നാടാണെങ്കിലും ഞാന്‍ വന്ന വിവരം അറിഞ്ഞവര്‍ കുറവാണു..
പോരാത്തതിനു മലയ്ക്ക് പോയി വന്ന ദീക്ഷയും ഉണ്ട്........ .
നാഷണല്‍ ഹൈവേയാണ്......,
എന്റെ ചെറിയ ബാഗും മൊബയിലും ആരെങ്കിലും അടിച്ചു മാറ്റിയാല്‍
അതോടെ ഞാന്‍ ആരാണെന്നു പെട്ടെന്ന് ആര്‍ക്കും പിടി കിട്ടുകയില്ല..
ആശു പത്രിയില്‍ വല്ല സെടെടീവ് കൂടി തന്നാല്‍ ...
ഞാന്‍ എവിടെ എന്ന് എന്റെ ആള്‍ക്കാരും അറിയില്ല.....
കാലൊടിഞ്ഞു തൂങ്ങി, എങ്കിലും ചോര വരുന്ന മുറിവൊന്നും ഇല്ല .
വേദന സഹിക്കാന്‍ പറ്റുന്നില്ലെങ്കിലും ബോധം ഉണ്ട് .
ഞാന്‍ അവരുടെ ശ്രമങ്ങളെ തടഞ്ഞു .
ഞാന്‍ മറ്റുള്ളവരുടെ ഒപ്പം പോകാന്‍ സമ്മതിക്കാഞ്ഞതില്‍ പലരും ദേഷ്യത്തോടെ എന്തൊക്കെയോ പറയുന്നുമുണ്ട്.
ഇന്നത്തെ സ്ഥിതി വച്ച് അജ്ഞാതനായ ഒരാള്‍ ആശുപത്രിയില്‍ എന്നായിരിക്കും വാര്‍ത്ത വരിക .
എന്റെ ആള്‍ക്കാര്‍ക്കും അറിയാന്‍ കഴിയില്ല ഏതു ആശു പത്രിയിലെക്കാ കൊണ്ടുപോയതെന്നും .... വരട്ടെ ആരെങ്കിലും എന്നെ തിരിച്ചറിയും വരെ കാത്തിരിക്കാം ...
ഭാഗ്യം എന്നെ അറിയുന്ന ഒരാളുടെ ശബ്ദം
സോമന്‍ ചേട്ടാ ഒരു ശബ്ദം .... ഓ ഗോപി... എന്റെ അയല്‍വാസി
ഗൊപീ അടുത്തു ഓര്‍ത്തോ ആശുപത്രിയുണ്ടോ? അങ്ങോട്ടുപോണം .
ആരോ എന്‍റെ പൊട്ടിയ കണ്ണട കയ്യില്‍ തന്നു .ഓ എന്‍റെ കണ്ണട........
മൊബൈല്‍ സ്ക്രീന്‍ കാണാത്തതിന്റെ കാര്യം പിടികിട്ടി .. ......
റിക്ഷവന്നു.... വീണ്ടും ഗോപിയുടെ ശബ്ദം ..ആരൊക്കെയോ എന്നെ അതില്‍ കിടത്തി ....
ലക്ഷ്മി ഹോസ്പി ടല്‍ അരൂര്‍ ... എക്സ്റേ ടേബിളില്‍ എന്നെ കിടത്തുന്നു ...
ഇതിനകം എങ്ങനെയോ എന്‍റെ അനിയത്തിയുടെ ഫോണില്‍ എന്‍റെ കാള്‍ എത്തിച്ചു ...
"ഞാനിവിടെ ലക്ക്ഷ്മി ഹോസ്പിറ്റലില്‍ എക്സ്റേ ടേബിളില്‍ കിടക്കുന്നു ...
കാലിനൊരു ചെറിയ പ്രശ്നം ഡോക്ടര്‍ പറയുന്നു വലിയ ഹോസ്പിറ്റലില്‍ പോണം"..
ഡോക്ടര്‍ പറഞ്ഞു
ഞാനിവിടെ ഫസ്റ്റ് ഏയ്‌ഡു തരാം .....
ഒരു പെയിന്‍ കില്ലെര്‍ ഷോട്ട് .... ഞാന്‍ diabetic ആണു ..
മറ്റുചില മരുന്നുകള്‍ തിരിച്ചു കൊണ്ടു പോയി .......
ഇതിനകം എന്‍റെ ആളുകള്‍ എത്താന്‍ തുടങ്ങി ......
..............................................................
നാട്ടിലെ ആശുപത്രികള്‍..ഓപറേഷന്‍ ..വീല്‍ ചെയര്‍ ... ക്യാബിന്‍ ക്രു...
വെഹികില്‍ അക്സിടന്റ്റ് ദല്ലാള്‍ ..ഫിസിയോതെറാപ്പി ....
അങ്ങനെ വളരെയധികം കാര്യങ്ങളില്‍ പുതിയ അറിവുകള്‍ ......................
പക്ഷെ സുഹൃത്തിലെ ഒരു സുഹൃത്തിന്റെ കല്യാണം കൂടാന്‍
എടുത്തു വച്ച ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യേണ്ടി വന്നപ്പോള്‍ കണ്ണ് നിറഞ്ഞു ....
..............................................................
ഇന്നും വടി കൂടാതെ നടക്കാറായിട്ടില്ല.......
ഭാഗ്യം സുഹൃത്തിലേക്ക് വരാന്‍ നടക്കണ്ടല്ലോ....പക്ഷെ സംഗമം മിസ്സായി ,,,
No comments:
Post a Comment