Saturday, November 20, 2010

പിള്ള

ഞാന്‍ സോമനും അയാള്‍ പിള്ളയും അതായതു സോമന്‍ പിള്ള  എന്നാല്‍ ഞങ്ങള്‍ രണ്ടാളും ചേരണം . ഞങ്ങള്‍ അന്യോന്യം സൊമാ എന്നും പിള്ളേ എന്നും മാത്രമേ വിളിച്ചിട്ടുള്ളൂ . രാജപ്പന്‍ എന്നാരെങ്കിലും പറയുമ്പോള്‍ പലപ്പോളും ഒരു നിമിഷമെടുതിരുന്നു ആരെപ്പറ്റിയാണ് പറയുന്നതെന്ന് എനിക്ക് മനസ്സിലാകാന്‍ . ജീവിതത്തില്‍ ഞാന്‍ ഹൃദയം പൊട്ടി കരഞ്ഞത് ഒരിക്കല്‍ മാത്രം . പിള്ളയുടെ വേര്‍പാടില്‍ .1970  1999  വരെയുള്ള നീണ്ട 29  വര്‍ഷങ്ങള്‍ . ഒരിക്കലും പിണങ്ങാത്ത സ്നേഹബന്ധം . അന്നു ഞങ്ങളുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ഇടപഴകിയിട്ടുള്ളത് ഞങ്ങള്‍ മാത്രം എത്രയോ വര്‍ഷം 24 മണിക്കൂറും ഒന്നിച്ചുള്ള ജീവിതം .വളരെ അപൂര്‍വമായ ഒരു കാര്യം അതായതു താമസം, ഭക്ഷണം, യാത്ര, ജോലി, വിനോദങ്ങള്‍, ഇത്രയും കാര്യങ്ങള്‍ ഒന്നിച്ചു ചെയ്യുന്ന സുഹൃത്തുക്കള്‍ എത്ര ഭാഗ്യവാന്മാര്‍ .അതായിരുന്നു ഞങ്ങള്‍ . ഇത്രയും മനുഷ്യര്‍ക്ക്‌ അന്യോന്യം മനസ്സിലാക്കാന്‍ സാധിക്കുന്ന ഒരവസ്ഥ അനുഭവിച്ചാലേ മനസ്സിലാവുകയുള്ളു പറഞ്ഞു മനസിലാക്കുക അസാധ്യം . എനിക്ക് ഇന്നും ഇരട്ട കളോട് അസ്സുയ യാണ് . ഞങ്ങള്‍ക്ക് കൂടുതലായി ഒന്നും സംസാരിക്കേണ്ട ആവശ്യമീയില്ലയിരുന്നു ഒറ്റക്കുള്ള എന്തെങ്കിലും അനുഭവങ്ങള്‍ ഒഴികെ . ഞങ്ങളുടെ കൂട്ടായ തീരുമാനങ്ങള്‍ എത്ര വിജയകരമായിരുന്നു . അയാള്‍ പോയതിനു ശേഷം ഇന്നുവരെ മറയില്ലാതെ ആരോടും ഞാന്‍ സംസാരിച്ചിട്ടില്ല എന്നാലോചിക്കുമ്പോളാണ് എന്‍റെ നഷ്ടത്തിന്റെ വ്യാപ്തി മനസ്സിലാവുക കാരണം ഞങ്ങള്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ ഒരിക്കലും ഒന്നിനെ പ്പറ്റിയും ആലോചിക്കേണ്ടി വന്നിടീല്ല. ഇഷ്ടവും ഇഷ്ടക്കേടും നോക്കേണ്ടിവന്നിട്ടില്ല .  എനിക്ക് പുറം ലോകവു മായി വീണ്ടും  ഇടപെടാന്‍ നീണ്ട പത്തു വര്‍ഷ മെടുത്തു  ഇന്നും അയാള്‍ക്ക് പകരമായ ഒരു സുഹൃത്തു എന്‍റെ ജീവിതത്തിലില്ല .ഇന്നുള്ളതെല്ലാം പ്രത്യേകം പ്രത്യേകം അറകളില്‍ ഉള്ളവര്‍ മാത്രം . വ്യത്യസ്തമായ കാര്യങ്ങള്‍ക്കു വ്യത്യസ്തരായ സുഹൃത്തുക്കള്‍ . പണ്ടുമുതലേ ഞാനായിട്ട്  എന്‍റെ സുഹൃത്തുക്കളെ പരസ്പരം സുഹൃത്തുക്കള്‍ ആക്കാറില്ലായിരുന്നു . ഇപ്പോഴത്തെ ഒരാശ്വാസം എന്‍റെ ഏറ്റവും പഴയ അതായതു ബാല്യകാല സുഹൃത്തുക്കളുടെ കൂട്ടത്തില്‍ എന്‍റെ സ്ഥാനം ഇപ്പോളുമു ണ്ടെന്ന അറിവാണ് . അതിനാല്‍ അവരെയൊക്കെ അത്ഭുതപ്പെടുത്തി ക്കൊണ്ട് ഇടയ്ക്കിടെ ഞാന്‍ ഫോണ്‍ ചെയ്യാറുണ്ട് അങ്ങനെ ആ സൌഹൃദം ഒരാശ്വാസമായി നിലനില്‍ക്കുന്നു .

No comments: