Friday, February 14, 2014

9 ഫെബ്രുവരി 2014 
ഈയിടെയായി മൊബൈൽ ഫോണ്‍ പെട്ടെന്ന് ഓഫ് ആകുന്നു .അത് 

പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല ഇതുവരെ .വൈകുന്നേരമാണ് കണ്ടത് പ്രഭ 

രാവിലെ രണ്ടു തവണ വിളിച്ചിരുന്നു .ഏതായാലും തിരിച്ചു വിളിച്ചു ഞാൻ .
പ്രഭയുടെ ശബ്ദം കരണൻ ചിറ്റപ്പൻ ..................മതി ബാക്കി മനസ്സിലായിക്കഴിഞ്ഞു എനിക്ക്  .കുറെ നാളുകളായി അങ്ങനെയാണ് ഒരാളുടെ പേര് പറയാൻ തുടങ്ങുമ്പോഴേ കാര്യം മനസിലാകുന്നു .
എപ്പോഴായിരുന്നു ...വെളുപ്പിന് 
അസുഖം ..കുറച്ചുദിവസമായി ആശുപത്രിയിലായിരുന്നു.ക്ലൊട്ടിങ്ങ് തലയിൽ ....................................................ആരൊക്കെ പൊയിരുന്നു ..എല്ലാവരും ഉണ്ടായിരുന്നു പദ്മ ചൊദിചിരുന്നു സോമൻ ചേട്ടൻ അറിഞ്ഞോ എന്ന് 


Saturday, September 21, 2013

ഈയിടെ സുഹൃത്തി നോടൊപ്പം ഫേസ് ബുക്കും തുറന്നു വച്ചിരുന്നു
ഒരാൾ പോക്ക് ചെയ്തു എന്ന മെസേജ് കണ്ടപ്പോൾ അത്ഭുതം തോന്നി
ഈ വയസുകാലത്ത് തന്നെയും ആരോ പോക്ക് ചെയ്യാനുണ്ടെന്നോ ?
സുഹൃത്തിൽ ചില പുതിയ പിള്ളേർ എടാ സോമാ എന്നൊക്കെ വിളിക്കാൻ തുടങ്ങിയപ്പോളാണ്
പിള്ളച്ചേട്ടൻ എന്നാക്കിയത്
ഓ ഇവിടെ ഞാൻ വെറും സോമൻ പിള്ളയാണല്ലോ
ആരാണെന്നറിയുക തന്നെ ഒരു കുട്ടിയുടെ മുഖം
തിരിച്ചും ഒന്ന് ക്ലിക്കി
ഉടനൊരു ഫ്രണ്ട് റിക്വസ്റ്റ് അതെ പേരിൽ നിന്ന്
ഓക്കേ ചെയ്ത് ഒരു താങ്ക്യുവും പോസ്റ്റ്‌ ചെയ്തു
മറുപടിയായി ചാറ്റ് ബോക്സിൽ ഒരു താങ്ക്സ് കണ്ടു
സംസാരിക്കണമെന്നായി
ഏതായാലും അയാളുടെ പേജ് നോക്കി
വിശദമായി നോക്കിയപ്പോൾ മനസ്സിലായി
മലയാളിയാണ് മദ്ധ്യവയസ്ക ഗൾഫു നാട്ടിൽ ജോലി
തൊഴിൽ ഞാൻ പറയുന്നില്ല
ഒരു സ്റ്റാന്റെഡു പ്രൊഫൈൽ നല്ലൊരു കോളേജിന്റെ പേരുണ്ട്
ഒരു പ്രൊഫഷനൽ ഇൻസ്റ്റിട്യൂട്ടിന്റെന്റെയും പേര്
ഓപ്പണ്‍ ഫ്രണ്ട്ഷിപ്പ് വേണം
പലയിടത്തും ലോണ്‍ലിനെസ്‌ നെക്കുറിച്ചുള്ള കമന്റ് കൾ
ഇരുനൂറിലധികം ഫ്രണ്ട്സ് മിക്കതും നല്ല പ്രൊഫൈലുകൾ
അടുത്തിടയാണ് ഫേസ് ബുക്കിൽ കയറിയത്
ഹലോ യും ഹായും ഹീയും ഒക്കെയാണ് തുടക്കം
മൊബൈലിൽ നിന്നാണ് ചാറ്റിംഗ്
ഇപ്പോൾ പിന്നെ മൊബൈൽ മതിയല്ലോ
ചാറ്റിങ്ങിൽ തുടക്കം സാധാരണ മായിരുന്നെങ്കിലും
പതുക്കെ വേറെ വഴിയിലേക്ക് തിരിക്കാൻ ശ്രമിക്കുന്നതു കണ്ടപ്പോൾ
അത്ഭുതം തോന്നി ഒരു സ്ത്രീ .ഇങ്ങോട്ട് വന്നു ഈ രീതിയിൽ സംസാരിക്കുക
കാലം എത്ര പുരോഗമിച്ചു
അപ്പോഴാണ് പലപ്പോഴും താൻ ആർക്കും അതിനുള്ള അവസ്സരം
കൊടുക്കാറില്ലല്ലൊ എന്നോർത്തത്
എന്നാലും ഇതിന്റെ മനശാസ്ത്രം ഒന്നറിയണമല്ലോ
തുടരാൻ തന്നെ തീരുമാനിച്ചു
പല ഒഴിഞ്ഞു മാറലിന് ശേഷം അവസാനം പിടികൊടുക്കാതെ
രക്ഷയില്ല എന്നായി .
എനിക്കൊരു ചമ്മലും തോന്നാതിരുന്നില്ല
എനിക്കാളെ അറിയാതെ എങ്ങനെ
ഇത്തരം കാര്യങ്ങൾ സംസാരിക്കും എന്നായി ഞാൻ
ഞാൻ പറഞ്ഞു ഇയ്യാളുടെതു ഒരു ഡ്രൈ പ്രൊഫൈൽ ആണല്ലോ
താൻ ആളാരാണെന്നറിയാതെഎങ്ങനാ
ഉടൻ ഒരു ഫോട്ടോ വന്നു ഇതാണ് ഞാൻ
വീണ്ടും അത്ഭുതം ഇത്ര പെട്ടെന്ന് എന്നെ ഇത്രയും വിശ്വാസമോ
ഇനി ഇതിനു പിന്നിൽ ആരെങ്കിലും സാമർത്ഥ്യം കാണിച്ചു എന്നെ
കുടുക്കാനാണോ പരിപാടി അങ്ങനെ പേടിയും തുടങ്ങി
വല്ല ബ്ലാക്ക് മെയിൽ എങ്ങാനും ചെയ്യാൻ തുട ങ്ങിയാൽ തെണ്ടിപ്പോകും
എനിക്ക് ഒന്നും ഒളിക്കാനില്ലാത്തതിനാൽ കുടുംബ ചരിത്രം വരെ നെറ്റിൽ ഉണ്ട്
ഫേസ് ബുക്ക്‌ ചാറ്റ് ബോക്സിൽ ഫോട്ടോ പോസ്റ്റ് ചെയ്യൽ തുടങ്ങിയിട്ട് അധിക കാലമായില്ലല്ലോ
ഏതായാലും ഞാൻ കോമ്പ്ലിമെന്റ് ചെയ്തു നന്നായിട്ടുണ്ട്
അതിനും താങ്ക്സ്
സർപ്പക്കാവിൽ കയറി കlർക്കിച്ച അവസ്ഥ
തുപ്പാനും വയ്യ ഇറക്കാനും മടി
അടുത്ത ആവശ്യം ഇതാണ്
ഞാൻ ഫോട്ടോ പോസ്റ്റ്‌ ചെയ്യണം
അതെന്റെ വാളിൽ ഉണ്ടല്ലോ
അത് കണ്ടു... പക്ഷെ പുതിയത് വേണം .
ഞാൻ പറഞ്ഞു പുതിയതാണ് അതിന്നലെ പോസ്റ്റ്‌ ചെയ്തെയുള്ളൂ
അത് പോര
പിന്നെ
എല്ലാരും തരുന്നപോലെ
എനിക്കാകെ സംശയമായി
ഒന്നുകിൽ ഇത് തന്ത്രപരമായി ആളെ കുടുക്കാനുള്ള ശ്രമം
അല്ലെങ്കിൽ യാതൊരു വിവരവുമില്ലാത്ത ഒരു പുതുമുഖം
ഇതിൽ ഏതെങ്കിലും ഒന്ന് ഉറപ്പു
വീണ്ടും അയാളുടെ പേജ് ഒന്ന് കൂടി വിശദമായി
നോക്കി രണ്ടുമൂന്നു ഫോട്ടോകൾ ഉണ്ട് ഷർട്ടിടാത്ത പുരുഷന്മാരുടെ
വേറെ കുഴപ്പമൊന്നും കാണുന്നില്ല
ഞാൻ ചോദിച്ചു എല്ലാരും എങ്ങനത്തെ ഫോട്ടോ തരും ?
ഒന്നുമില്ലാത്ത ഫോട്ടോ ? ഞാനൊന്നു ഞെട്ടി
അതെങ്ങനെ
അങ്ങനാ എല്ലാരും
അപ്പൊ ഇയ്യാൾ
ഞാനും മൊബൈലിൽ എടുത്തു കൊടുക്കും
ഭഗവാനെ ഇതൽപ്പം കടന്ന കൈ ആണല്ലോ
കൊള്ളാം ഇത് ഭയങ്കര ഡെയ്ൻജർ ആണെന്നറിയില്ലേ
അതെന്താ അങ്ങനെ
ചെയ്യാൻ പാടില്ല കുഴപ്പമാണ്
എന്ത് കുഴപ്പം
ഞാൻ പറഞ്ഞു ഇതൊക്കെ ചെക്ക് ചെയ്യുന്നുണ്ട്
പിടിച്ചാൽ പോക്കാണ്
എന്നിട്ടാരും പറഞ്ഞില്ലല്ലോ എനിക്കൊന്നും അറിയില്ല
എന്നിട്ട് ഫോട്ടോയൊക്കെ ഡിലീറ്റ് ആക്കിയോ
ഇല്ല അതൊക്കെയുണ്ട്‌
എല്ലാം ഡിലീറ്റ് ആക്കിക്കോ
എന്നെ എയർപോർട്ടിൽ പിടിക്കുവോ
ഇല്ല ഞാൻ പറയാം
എങ്കിൽ ഞാൻ എല്ലാം ഡിലീറ്റ് ആക്കാൻ പോകുവാ
അതാ നല്ലത്
എനിക്കൊന്നും അറിയില്ലായിരുന്നു
ഇങ്ങന ഒന്നും ചെയ്യാൻ പാടില്ലെന്ന്
എന്നാൽ ശരി
എല്ലാം പറഞ്ഞു തന്നതിന് നന്ദി
പിന്നീട് നിശബ്ദം
കുറെക്കഴിഞ്ഞു ആ ഐ ഡി യിൽ ക്ലിക്ക് ചെയ്തപ്പോൾ
ദാ ഇങ്ങനെ
Sorry, this page isn't available
The link you followed may be broken, or the page may have been removed
എന്നെ അവൾ ബ്ലോക്ക് ചെയ്തുകളഞ്ഞു 

Monday, February 25, 2013

സുഹൃത്തിന്റെ ഫോണ്‍ വന്നപ്പോള്‍ തരിച്ചിരുന്നുപോയി 
കാരണം കല്യാണം കഴിഞ്ഞു ഭാര്യയുമായി ജോലിസ്ഥലത്തേക്ക് പോയ മകനെ ക്കുറിച്ചാണ് അതെ അവര്‍ പോയിട്ട ഒരുമാസം കഴിഞ്ഞിരുന്നു. അനക്കനുസരിച്ചു എന്റെ വീട്ടിലും അവര വരേണ്ടതാണ് .ഈനിkku നിരാശ തോന്നാതിരുന്നില്ല കാരണം മറുനാട്ടില്‍ ജോലി ശരിയാക്കി കൊടുത്തത് ഞാന്‍ തന്നെ എന്റെ സ്ഥലത്നിന്നു 3 0 0 കിലോമീടര്‍ ദൂരെയാണെങ്കിലും കല്യാണത്തിന് മുമ്പ് ഇടയ്ക്കിടെ എന്തെ വീട്ടില്‍ വരുമായിരുന്നു   

Monday, May 07, 2012

എന്റെ സ്വന്തം വിക്കി ലീക്സ്

മസ്സിന്റെ ഹാര്‍ഡ് ഡിസ്കില്‍ മായാതെ കിടന്ന ഫയലുകള്‍ ..................
ഞാന്‍ വിചരിച്ചു....
മനസ്സില്‍ നമുക്ക് എന്തും തോന്നാം ...
പറഞ്ഞാലല്ലേ പ്രശ്നമുള്ളു

ആരുടെ മനസ്സിലും ആരെപ്പറ്റിയും എന്ത് വേണമെങ്കിലും തോന്നമല്ലോ
അത് പാപമാണോ ഞാന്‍ പറയും അല്ല

അതിനാല്‍ എന്റെ സ്വന്തം വിക്കി ലീക്സ് ആരെങ്കിലും വായിച്ചാല്‍
എന്നെ കുറ്റ പ്പെടു തരുത്

എന്റെ കയ്യില്‍ എന്നെപ്പറ്റി നിങ്ങളുടെ മനസ്സില്‍ തോന്നിയത് അറിയാനുള്ള
സോഫ്ട്വെയര്‍ ഉണ്ടല്ലോ
കഥ
600  രൂപ ലോറിക്ക്... ചീത്ത കല്ലും മണ്ണും മിശ്രിതം... അതു അടിയിലിട്ടു പുറമേ
മണ്ണും ഇട്ടാല്‍  ശരിയാകുമല്ലോ.? ആമുഖങ്ങള്‍ക്കു ശേഷം കുഞ്ഞിപ്പെങ്ങള്‍
പറഞ്ഞപ്പോള്‍ ഒരു  എറര്‍ മെസ്സേജു ........
പക്ഷെ എവിടെ കല്ലിറക്കുന്നു ?

പണ്ടൊരിക്കല്‍ ‍ ..... കുളം വെട്ടിക്കാം...
ആരുടെ കുളം ..... ഭംഗി കൂട്ടാനോ?
ആ പറമ്പില്‍ എലെക് ട്രിക് ലൈന്‍ ഉം കുളവുമല്ലേ............................
ഒന്നാം തരം ഒരു തെങ്ങ് എന്നും എന്നെ ഒരു കുറ്റ ബോധത്തില്‍ നിന്നു 
രക്ഷിച്ചു കൊണ്ടിരുന്നത് വെട്ടി വിറ്റു...
എങ്ങനെ? അതു മാറിപ്പോയി .... ഭാഗ്യം 
എന്‍റെ കാല്‍ ഓപ റേറ്റ് ചെയ്തപ്പോള്‍  ആയിരുന്നെങ്കിലോ?

പാവം എന്‍റെ അമ്മയെ ഞാന്‍ വിഷമിപ്പിക്കാറുള്ള കാര്യങ്ങള്‍ ..................
വടക്കുവശത്തെ കാശു മാവു 
ആര്‍ക്കു എന്തു ശല്യം ......
ആരും ഒരു പുല്ലു പോലും പറിക്കണ്ട അങ്ങനെ കിടന്നോട്ടെ ...
എന്റെ ദയയില്ലാത്ത വാക്കുകള്‍

ഒരിക്കല്‍ വന്നപ്പോള്‍ മൊട്ടയടിച്ചു നിര്‍ത്തിയിരിക്കുന്നു .............
എന്താ കാര്യം ... ങ്ഹാ
വീണ്ടും എന്‍റെ അന്ത്യ ശാസനം ഇനി ഈ നില്‍ക്കുന്നതില്‍ ആരും തൊട്ടു പോകരുത്.............
അവസാനം അതും വെട്ടി മാറ്റിക്കഴിഞ്ഞിരിക്കുന്നു...............

അമ്മ അപ്പോളേക്കും ഉത്തരം തരാന്‍ പറ്റാത്ത അവസ്ഥയില്‍ എത്തി ......
പാവത്തിന്റെ ഒഴിഞ്ഞു മാറല്‍
ഇന്നും മനസ്സില്‍ നില്‍ക്കുന്നു ...................

ഇന്നി ആദ്യം തൊട്ടു ......................
വീട് സോമന്.........
സമ്മതം..........
പാവം എന്‍റെ അമ്മക്ക് സ്വതന്ത്രമായി പെരുമാറാമല്ലോ ........ 
അടുത്തമാസം ...
ഫോണ്‍ ബില്‍ ഇലക്ട്രിക്‌ ബില്‍ ഒക്കെ സോമന്‍ കൊടുക്കണം............
ബേബി മതില്‍ കെട്ടുന്നു ............

പണ്ടത്തെ അതിരും മറ്റും ആര്‍ക്കും ഓര്മ വരുന്നില്ല......
അതും പോട്ടെ...........
പടിഞ്ഞാട്ടു ഇറങ്ങാന്‍ സ്ഥലമില്ലാത്തതിനാല്‍  പണ്ടേ തന്നെ
സുരപ്പന്‍ അരമതില്‍ കെട്ടി  അടച്ചു കഴിഞ്ഞിരുന്നു

പിന്നെ ചവിട്ടു പടിയുടെ പ്രസക്തി ....
സാരമില്ല...............
മുട്ടിച്ചു വച്ചിരിക്കുന്ന രണ്ടു വീടുകള്‍ക്കു ഇടയ്ക്കു പണിയുന്ന മതില്‍
എവിടെയായിരിക്കണം
നടുക്കല്ലേ വേണ്ടത് ............
പക്ഷെ മതില്‍ കെട്ടി വന്ന പ്പോള്‍ പുരയുടെ ഭിത്തി അതിരായി
പക്ഷെ ആരാണ് അനുവദിച്ചത്................
ജനല്‍ പാളി വല്ലവരുടെയും വീട്ടിലേക്കു തുറക്കുന്ന ആദ്യ സംഭവം.........
മഴവെള്ളവും നമുക്കു സ്വന്തമല്ല........
ന്യായീകരണം "അതങ്ങനെയാണ് പണിഞ്ഞത്"
അടുക്കളയുടെ അരികില്‍ വീണ്ടും അകത്തേക്ക് ഒരു മുനമ്പ്‌
എന്തെങ്കിലും ഞാന്‍ ഇപ്പോള്‍  പറഞ്ഞാല്‍  അത്
ആള്‍ക്കൂട്ടത്തിലേക്ക്  വലിച്ചെറിയുന്ന കല്ലാകും 
ആരുടെ  തലയാകും പൊട്ടുക അറിയില്ല
പക്ഷെ തല പൊട്ടും 
വേണ്ട................
അവസാനം ഒറ്റ കമന്റില്‍ ആശ്വാസം കണ്ടു
ബേബി മണ്ടിയാണ്..........
രമേശ നോട് ചോദിച്ചിട്ട് ഒന്നരയടി സ്ഥലം മല്ലെ കിട്ടിയുള്ളൂ
സോമനോട് ചോദിച്ചെങ്കില്‍  രണ്ടരയടി വിറ്റു കൊടുക്ക്‌മായിരുന്നല്ലോ...........

മുംബയില്‍ നൂറു രൂപ പോക്കറ്റടിച്ചു പോയാല്‍ ഞങ്ങള്‍ ആയിരം പോയീ
എന്നു പറയും .... ആയിരത്തിനു പകരം നൂറു മായി ബോസ്സിന്റെ അടുത്തു ചെല്ലുമ്പോള്‍                           
പോക്ക റ്റ് അടിച്ചവനു പണി കിട്ടിക്കോളും ................

ഇനി അതും പോട്ടെ പിന്നീടൊരു മതിലുകെട്ടു വാട്ടര്‍ ടാങ്ക് ..
അല്ലാ എന്തിനോതൊക്കെ പറയണം ..
പക്ഷെ സി അയ്‌ എ യുടെ സീക്രട്ട് ഫയലില്‍
എന്തും സത്യം പറയാമല്ലോ

പാവം മല്ലന്‍റെ ജീവിത അവസാനംവരെ
അവന്‍ എന്നെ ശത്രു ആയി കരുതി ................
അവന്‍ പക്ഷെ എനിക്ക് അവന്‍  ശത്രു ആയിരുന്നില്ല

അതിന്‍റെയൊക്കെ ബില്ലുകള്‍ സോമന്റെ കണക്കില്‍ നിറയാന്‍ തുടങ്ങി
പടിഞ്ഞാറേ മൂലക്കു പണ്ടേ ഒരു മുനംപുണ്ടായിരുന്നു
കഷ്ടകാലത്തിനു അല്പം സിവില്‍ ഇഞ്ചിനീരിംഗ്  പഠിച്ചതിനാല്‍
അതൊക്കെ ... അതായതു ഷയിപ്പുക ളും നേര്‍വരകളും
നമ്മുടെ വീക്ക് നെസ് ആയിരുന്നു

ബുദ്ധിയുള്ള  അയല്‍ വാസിനി  മതിലുകെട്ടാന്‍ വന്ന കോണ്‍ട്രാക്ടര്‍ പിള്ളേച്ചനെ കൊച്ചുവര്‍ത്താനം  പറഞ്ഞു രസിപിച്ചപ്പോള്‍ മുനമ്പ്‌ മതിലിനു പുറത്തായി
വേറെ പലതും...........പറമ്പിന്റെ മൂല തൊണ്ണൂറു ഡിഗ്രിയുമായി...................

ആള്‍ക്കുട്ടത്തില്‍ കൂടി പോയ സയിക്കിളിന്റെ ട്രാക് മാതിരിയുള്ള മതിലും
തൊണ്ണൂറു ഡിഗ്രിയു കണ്ടു തല ചൂടായി നിന്നപ്പോള്‍ ...........

കാശു ചോദിയ്ക്കാന്‍ വന്ന പാവത്തിന് എന്റെ സാഹിത്യം കേള്‍ക്കേണ്ടി വന്നു
പക്ഷെ കുറ്റം പറയരുതല്ലോ 
ആദ്യം എക്ഷ്പയരി ഡേറ്റ് കഴിഞ്ഞ മതില്‍ നമ്മുടെ തന്നെ

അവസാനത്തെ സ്വപ്നം
എന്റെ പാവം മക്കള്‍ നാലു അതിരുകളിലും തര്‍ക്കമുള്ള ഒരു പ്ലോട്ട് തലയില്‍
ഏല്‍പ്പിച്ചു പോയ എന്റെ ആത്മാവിനെ പഴിക്കുന്നത്
വിക്കി ലീക്സ് ന്റെ അഡ്വാന്‍സ്‌ വര്‍ഷനില്‍
കണ്ടപ്പോള്‍ ശരിക്കും തലചൂടായി ........

അവസാനം ഭാഗം രാജിസ്ട്ര ക്കാന്‍ മുഴുവന്‍ ചെലവും
സ്വന്തം പോക്കറ്റില്‍ നിന്ന് കൊടുത്തപ്പോള്‍ കൂടെ ഒരു തീരു മാനവു മെടുത്തു..........
എന്റെ  പാവം കൊച്ചുങ്ങള്‍ക്ക്‌ ഒരു തലവേദനയും ബാക്കി വക്കരുത് 

എനിക്ക് ആര്‍ക്കും വേണ്ടാത്ത കുളം തോട് പതിനൊന്നു കെ വി കമ്പി
ഇത്രയും മതി  ..
മറുനാട്ടിലാണെങ്കിലും മനസമാധാനം കിട്ടുമല്ലോ

പക്ഷെ വിട്ടാലും വിടില്ല പഞ്ഞിക്കെട്ടു ......
അമ്മയുടെ കയ്യില്‍ അത്യാവശ്യത്തിനു അതായതു
അമ്മക്ക് എന്തെങ്കിലും ആവശ്യം വന്നാല്‍  എനിക്ക് പ്രതികരിക്കാന്‍ കഴിയുന്നത്‌ വരെ
പിടിച്ചു നില്ക്കാന്‍ ഏല്‍പ്പിച്ചു വച്ചിരുന്ന പണം ചെലവാക്കിച്ചു
പഞ്ചായത്ത് റോഡിനു വീതി കൂട്ടിച്ചതിനു പിന്നില്‍
പാവം അമ്മ ആയിരുന്നില്ല എന്ന് നന്നായറിയാം .

പക്ഷെ അത് കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല എനിക്ക് .


ഈ മാറ്റി മറിക്കലുകളില്‍ 8  സെന്റിന് കൊടുത്ത അഡ്വാന്‍സ്‌  ഉപേക്ഷിക്കേണ്ടി വന്നു....
വേറെയും ആ അകൌണ്ടില്‍ വന്ന നഷ്ടങ്ങള്‍ പലതു............
ഒരു കച്ചവടക്കാരനായ എനിക്ക്
സ്വന്തം ഗ്രൂപ്പ് കമ്പനിയുമായി ബിസിനെസ്സ് ചെയ്തു കിട്ടുന്ന ലാഭം
ആസ്വദിക്കാനോ  കഴിയില്ലല്ലോ.......... 

അതിനാല്‍ തൊട്ടടുത്ത്‌ നടന്ന ഡീല്‍ എന്താണെന്നു ആലോചിക്കാന്‍ പോലും മെനക്കെട്ടില്ല..........
എന്നാലും അവിടമാണ് കമ്പിയും കുളവും എന്ന് കേട്ടത് മനസ്സില്‍ മായാതെ നിന്നു
എന്റെ മനസ്സിലെ സിവില്‍ ഇഞ്ചിനിയര്‍ക്ക് സഹിച്ചില്ല

മൊത്തം എല്ലാം കൂടി മതില് കെട്ടി ഗേറ്റും വച്ച് കുളവും വെട്ടി
ഭംഗിയാക്കാനുള്ള നടപടി കണ്ടപ്പോള്‍
ആദ്യം സമ്മതം തോന്നി എങ്കിലും
എന്നിലെ സിവില്‍ ഇഞ്ചിനിയര്‍ സമ്മതിച്ചില്ല
വേണ്ട പൊന്നേ ...
മോള്‍ക്ക്‌ എന്താണ് വേണ്ടത് എന്ന് വച്ചാല്‍ അതെടുത്തിട്ടു ബാക്കി പുറത്താക്കി
മതില്‍ കെട്ടിക്കോ ....ഉത്തരം അതായി.....
കഴിയുമെങ്കില്‍ വളവില്ലാതെ പടിഞ്ഞാറെ അതിര് തിരിച്ചിട്ടാല്‍ വലിയ ഉപകാരം......
തെക്കേ അതിര് കെട്ടണമെങ്കില്‍ തെങ്ങ് വെട്ടണം പോസ്റ്റു മാറ്റണം ......
അത് വേണ്ട തത്കാലം അങ്ങനെ കെടന്നോട്ടെ ...............

സന്തോഷം ഇനി ഈ കാര്യത്തില്‍ ആരുമായും ഒരു പ്രശ്നവുമില്ലല്ലോ
എന്നുള്ള വിചാരത്തിന് ആയുസ്സ്  കുറവായിരുന്നു ...

തോടും കുളവും കമ്പിയും വടക്കേ പ്ലോട്ടിന് പുറത്തായപ്പോള്‍ സമാധാനം കിട്ടി .........
ഇനി എന്നോട് ആരും ചോദിക്കില്ലല്ലോ
പുന്നാര പെങ്ങള്‍ക്ക് കുളവും കമ്പിയുമല്ലേ കൊടുത്തതെന്ന് ...
അവര്‍ ഒരുപാടു പേരുണ്ട് വടക്ക് ചോദ്യ കര്‍ത്താക്കള്‍ .... ഭാഗ്യം .....

വീണ്ടും പഞ്ഞിക്കെട്ടു വിടില്ല................
ഇന്നും എനിക്ക് മനസ്സിലാകാത്ത ഒരു കാര്യം.....
പ്ലോട്ട് വീതിക്കുംപോള്‍ ആദ്യം വഴിയും മറ്റും ഒഴിവക്കിയല്ലേ വീതിക്യ
എന്നായിരുന്നു ഞാന്‍ കരുതിയത്‌ ...............
ഇവിടെ കിട്ടിയ സ്ഥലത്ത് നിന്നും ബാക്കിയുള്ളവര്‍ക്ക് വഴി കൊടുക്കാന്നുള്ള
ബാധ്യത ബാക്കി
അതും NH47 ആണ് സ്വപനം കാണുന്നത്
മൂന്നോ നാലോ അടി പോരാ 

പക്ഷെ അല്ല. പഞ്ഞിക്കെട്ടു വിടില്ല.................
ആകെ അല്പം ഭൂമി ആയി ഉള്ളത് കിഴക്കെ അതിരും
അതിനകത്ത് നിരയായി നിന്ന പല വൃക്ഷങ്ങളും.............
ബാക്കി കുളവും തോടും കമ്പിയും
പക്ഷെ അവിടെക്കുടി NH47 വരുന്ന പ്ലാന്‍ കണ്ടപ്പോള്‍ സഹിച്ചില്ല.........
പാവം അമ്മ വഴി നേരിട്ടും അല്ലാതെയും
എന്റെ എതിര്‍പ്പ് കാട്ടിയത് കണ്ടിട്ടും കാണാത്തമാതിരി
ഓരോ കാരണം പറഞ്ഞു സകല വൃക്ഷങ്ങളും ഒന്നൊന്നായി നശിപ്പിച്ചപ്പോളും
കണ്ടു നില്‍ക്കാനേ കഴിഞ്ഞുള്ളൂ.........

ഈ തെങ്ങെന്തിനാ നിര്‍ത്തീരിക്കണേ ...... വെട്ടിക്കളയണം
പലരുടെയും അഭിപ്രായങ്ങള്‍ കടിച്ചു പിടിച്ചു കേട്ടില്ലെന്നു നടിച്ചു ....
മതില് കെട്ടിയ ഓര്‍മ്മ ...ശത്രുക്കള്‍ പെരുകും ..

ഇല്ലാത്ത കാശുമുടക്കി കുളവും തോടും നികത്തി.....

ഇനി വഴി പടിഞ്ഞാറു വശത്താക്കിയാല്‍ ഒരുവെടിക്ക് മൂന്നു പക്ഷി
എന്ന് കരുതിയ എനിക്ക് ഇനിയും ശാന്തിയില്ല ....

ആദ്യ പക്ഷി പടിഞ്ഞാറെ അതിരിനെ വളവു തീര്‍ക്കല്‍ ..

രണ്ടാമത്തെ പക്ഷി സ്വന്തം മതില് പൊളിച്ചു ആ സ്ഥലം  കൂടി സ്വന്തമാക്കിയ 
അയല്‍ക്കാരനില്‍  നിന്നുള്ള രക്ഷപെടല്‍.... 

മൂന്നാം പക്ഷി വിട്ടാലും വിടാത്ത പഞ്ഞിക്കെട്ടായ.....വഴി,,,,
മൂന്നടി അതോ നാലടിയോ
ഏതായാലും NH47 ആരും പ്രതീക്ഷിക്കണ്ട .....

പിന്നെ എന്നെങ്കിലും അവിടെ വന്നു കിടക്കേണ്ടി ..
ഇല്ല ചാന്‍സ് കുറവ് ..
കിഴക്കുവശത്ത് അല്പം പ്രൈ വസി .............
ഇനി നാട്ടിലെങ്ങാനും കിടന്നു ചത്താല്‍
തെക്ക് കിഴക്കേ മൂല ഫ്രീയായി ഉണ്ടാകുമല്ലോ
ആരും നെഞ്ചത്ത്‌ കൂടി നടക്കുകയുമില്ലല്ലോ 

ഏതായാലും മനസ്സിലാകുന്ന ഭാഷയില്‍ കുഞ്ഞിപ്പെങ്ങളോട് പറഞ്ഞിട്ടുണ്ട്....
പക്ഷെ കല്ല്‌ ഇറക്കിപ്പോയല്ലോ.....

കുഴപ്പമില്ല... അതിന്റെ കാശു തന്നാല്‍ പിന്നെ ഒന്നും പറയാനില്ലല്ലോ .........




Sunday, May 06, 2012

മുരളി

റോയിയുടെ മരണവിവരം ഇന്നു കാലത്ത് അറിഞ്ഞു .
മുരളി പക്ഷെ എപ്പോളും എന്‍റെ മനസ്സില്‍ കടന്നുവരുന്ന സുഹൃത്തുക്കളില്‍ ഒരാള്‍.
1978 ല്‍ ഈ ലോകം വിട്ടു പോയെങ്കിലും ഇന്നും എന്‍റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു
ഞാന്‍ അടുത്തു കണ്ടിട്ടുള്ള ഒരേയൊരു ജീനിയസ് .
ഇത്രയും കഴിവുകളുള്ള മനുഷ്യര്‍ അവരുടെ മുപ്പതുകളില്‍ തന്നെ ലോകം വിടും
എന്നു കേട്ടിരുന്നു
പക്ഷെ അതു ഞാന്‍ വിശ്വസ്സിക്കുന്നത്  മുരളിയുടെ ജീവിതം കാണുമ്പോളാണ്.
1974 ല്‍ ഒന്നിച്ചു ചിലവിട്ട ഒന്നര ദിവസ്സങ്ങള്‍ ഇന്നും ഞാനോര്‍മ്മിക്കുന്നു .
പിറകിലുള്ള പത്തു വര്‍ഷങ്ങളിലെ ജീവിതാനു ഭവങ്ങള്‍ പങ്കുവച്ചപ്പോളുണ്ടായ
അനുഭൂതികള്‍ ഇന്നും മനസ്സില്‍ പച്ചയായി നിലനില്‍ക്കുന്നു.
മുരളിയുടെ വേര്‍പാട്‌ എത്രയോ നാളുകള്‍ കഴിഞ്ഞാണ് ഞാനറിഞ്ഞത് തന്നെ .
ഇന്നെനിക്കു തോന്നുന്നു നമ്മളെല്ലാം വളരെ നേരത്തേ ജനിച്ചു പോയല്ലോ എന്നു .
ഇന്നത്തെ തലമുറ എത്ര ഭാഗ്യവാന്മാര്‍
ബാക്കിയുള്ളവര്‍ ഇന്നും എനിക്ക്  അപരിചിതരായി ജീവിക്കുന്നു .
ശശി,രവി,സരള ,സാഗര്‍ ,പ്രേംനസീര്‍ ,ബോസ് ,ജയദേവ്

Sunday, April 29, 2012

സുഹൃത്ത്‌ .കോം രചനകള്‍


ഒരു നാട്ടില്‍ വരവിന്റെ ബാക്കിപത്രം

എഴുതിയിരിക്കുന്നതു Soman Pillai - ആഗസ്റ്റ് 27, 2011 - 8:02pm


അയ്യപ്പദര്‍ശനത്തിന്റെ സംതൃപ്തിയില്‍ വിശ്രമിക്കുകയായിരുന്നു ഞാന്‍.
അരൂരില്‍ NH 47 ന്നു സമീപമുള്ള ഇളയ സഹോദരിയുടെ വീട്ടില്‍ .വൈകുന്നേരം അഞ്ചു മണി .ഡിസംബര്‍ 25 2010 ഇനി പുറത്തൊക്കെ ഒന്ന് കറങ്ങിയിട്ട് വരാം,രാവിലെ മുംബൈക്ക് മടങ്ങാ നുള്ളതാണല്ലോ. മൊബൈല്‍ ശബ്ദിച്ചു മുംബയില്‍ നിന്ന് എന്റെ ഭാര്യ .. .........രാമനാഥന്‍ ചേട്ടന്‍ നാട്ടില്‍ ആശുപത്രിയിലാണ് .... ശബരിമലക്ക് പോയതാണത്രെ . എന്റെ അടുത്ത ഒരു സുഹൃത്താണ്‌ ഞാന്‍ വിവരങ്ങള്‍ അറിയാന്‍ ഒന്നു രണ്ടു കാള്‍ ചെയ്തു . ബിനുവിനെ കിട്ടി ...അച്ഛന്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ആണു കുറവുണ്ട്

ഞാന്‍ അങ്ങോട്ടു പുറപ്പെടുകയാണ് വിഷമിക്കണ്ട ...ബിനുവിനെ സമാധാനിപ്പിച്ചു ....
അങ്കിള്‍ തിരക്കുപിടിച്ച് വരണമെന്നില്ല ....ഏതായാലും ആദ്യം രാമനാഥനെ കാണാം
കോട്ടയത്തേക്ക് പുറപ്പെടുകതന്നെ. അനിയത്തിയോട് വിവരം പറഞ്ഞു.
പുറത്തേ ക്കിറങ്ങി ..... വഴിയിലൊരു പൂച്ചക്കുഞ്ഞു ... എവിടെനിന്നാണ് അതു വന്നതാവോ .... അറിയില്ല .
ഏതായാലും ഇറങ്ങാം .....റോഡില്‍ ലോലയിന്‍ ബസ്സ് റെഡി ചാടിക്കയറി .......                  
വൈറ്റില വഴിയാണോ? .... അതാ ആ ബസ്സ് പോകും... അതു ആറു മണിക്ക് മുമ്പ് പോകും ....

റോഡിനപ്പുറം കിടക്കുന്ന മറ്റൊരു ബസ്സ് ചുണ്ടി കാണിച്ചു ഡ്രൈവര്‍ പറഞ്ഞു .....
ഞാന്‍ ബസ്സില്‍ നിന്നിറങ്ങി മറ്റേ ബസ്സ്‌ യു ടേണ്‍ ചെയ്തു വരുന്നതും കാത്തു നിന്നു ............

NH47 ന്റെ തിരക്ക് നോക്കിയുള്ള നില്പ് ....
വാഹനങ്ങള്‍ക്കിടയില്‍ അതാ വളരെ വേഗത്തില്‍ ഒരു മാരുതി വാന്‍
അതിന്റെ സ്പീട് എന്‍റെ പ്രത്യേക ശ്രദ്ധയില്‍പ്പെട്ടു ......
ഓ അതു ഡിവൈഡര്‍ ഭേദിച്ച് മുകളിലേക്ക് കുതിക്കുന്നു .....
ഓ ഒരു ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ചു റോഡിലേക്ക് വീഴുന്നു ....

വീണ്ടും ഒരു മറിച്ചില്‍ കൂടി ....

ഓ ഭഗവാനെ എന്തൊരു കാഴ്ച ...                  .. 
ഇപ്പോള്‍ മാരുതി വാന്‍ റോഡിനു നടുക്ക് നാലു വീലും മുകളിലായി കിടക്കുന്നു
എഞ്ചിന്‍ ചലിക്കുന്നുണ്ട് പുകയും വരുന്നുണ്ട് ....

കാഴ്ചക്കാര്‍ സ്തബ്ധരായി നില്‍ക്കുന്നു ... ആരെങ്കിലും മുന്നിട്ടിറങ്ങിയാല്‍ മതി എല്ലാരും കൂടും ....
ഒരു നിമിഷം സിനിമകളില്‍ കാണാറുള്ള സ്ഥിരം സീനുകള്‍ എന്റെ മനസ്സില്‍.....

വണ്ടി പൊട്ടിത്തെറിക്കുന്നതിന് മുമ്പ് അല്പം സമയം ഉണ്ടല്ലോ

അതിനകം അതിനകത്തു ള്ളവരെ രക്ഷിക്കാമല്ലോ ..........

ഞാന്‍ മുന്നോട്ടു കുതിച്ചു ഓടിച്ചെന്നു മാരുതിയുടെ മുമ്പില്‍ കാണാറുള്ള ഗാര്‍ഡ് പൈപ്പില്‍ പിടിച്ചു .

എന്നോടൊപ്പം ഇതിനകം കുറേപ്പേര്‍ വണ്ടിയുടെ നാലുഭാഗത്തും നിരന്നു കഴിഞ്ഞു .....

പൊക്കിക്കോ ആരുടെയൊക്കെ ആക്രോശം വണ്ടി അതേ കിടപ്പില്‍ മുകളിലേക്ക് ഉയര്‍ത്താന്‍ തുടങ്ങി ...

കഴുത്തു മുറിഞ്ഞ വലിയൊരു കോഴി കയ്യിലിരുന്നു പിടക്കുന്ന അനുഭവം .....

പയ്പില്‍ പിടിച്ചത് കാരണം ബാലന്സ് മുഴുവന്‍ എന്റെ കയ്യില്‍

ഇതിനകം വണ്ടിയിലുണ്ടായിരുന്ന എല്ലാവരെയും രക്ഷപെടുത്തി കഴിഞ്ഞിരിക്കുന്നു ......



രക്ഷകരില്‍ ചിലര്‍ കൈ വിട്ടു കഴിഞ്ഞു ....

വണ്ടി വേഗം താഴെക്കുവരുന്നു ഓ ഞാന്‍ പിടിച്ചിരുന്ന പൈപ്പ് എന്‍റെ നേര്‍ക്ക്‌ വരുന്നു

പെട്ടെന്ന് താഴേക്കും .....

ഇല്ല എനിക്കെന്റെ ഇടതുകാല്‍ പിറകോട്ടു വലിക്കാന്‍ കഴിയുന്നതിനു മുമ്പേ...

വണ്ടിയുടെ ഭാരം എന്‍റെ കാലില്‍അമര്‍ന്നു കഴിഞ്ഞു ....

ഞാന്‍ പിറകോട്ടു വീണു പോയി ....

പെട്ടെന്ന് എണീക്കാന്‍ കഴിഞ്ഞെങ്കിലും വീണ്ടും വീഴാന്‍ തുടങ്ങിയ എന്നെ ആരൊക്കെയോ താങ്ങി ഡിവയ്ഡറില്‍ ഇരുത്തി .....

രക്ഷ പെടുത്തിയവരെ പലവണ്ടികളിലാക്കി ആശുപത്രികളിലേക്ക് പുറപ്പെട്ടു കഴിഞ്ഞു



സംഗതി കുഴപ്പമായി ................................

ഇനി എന്തു ? ഫോണ്‍ എടുത്തു.... സ്കീന്‍ ശരിക്ക് കാണുന്നില്ല ..

ങേ ഇതെന്തു ...



ആരൊക്കെയോ എന്നെ എണീപ്പിക്കാന്‍ ശ്രമിക്കുന്നു

ഏതോ ആശുപത്രിയിലേക്കുള്ള വണ്ടിയില്‍ എന്നെ കേറ്റി വിടാനുള്ള ശ്രമത്തിന്റെ ഭാഗം ...

പെട്ടെന്ന് എന്നിലെ മുംബൈക്കാരന്‍ ഉണര്‍ന്നു .

ഇല്ല ഞാനില്ല .. ഞാനക്കുട്ടത്തിലല്ല.... ഞാന്‍ രക്ഷിക്കാന്‍ വന്നയാളാണ് ...

സ്വന്തം നാടാണെങ്കിലും ഞാന്‍ വന്ന വിവരം അറിഞ്ഞവര്‍ കുറവാണു..

പോരാത്തതിനു മലയ്ക്ക് പോയി വന്ന ദീക്ഷയും ഉണ്ട്........ .

നാഷണല്‍ ഹൈവേയാണ്......,

എന്റെ ചെറിയ ബാഗും മൊബയിലും ആരെങ്കിലും അടിച്ചു മാറ്റിയാല്‍

അതോടെ ഞാന്‍ ആരാണെന്നു പെട്ടെന്ന് ആര്‍ക്കും പിടി കിട്ടുകയില്ല..

ആശു പത്രിയില്‍ വല്ല സെടെടീവ് കൂടി തന്നാല്‍ ...

ഞാന്‍ എവിടെ എന്ന് എന്റെ ആള്‍ക്കാരും അറിയില്ല.....



കാലൊടിഞ്ഞു തൂങ്ങി, എങ്കിലും ചോര വരുന്ന മുറിവൊന്നും ഇല്ല .

വേദന സഹിക്കാന്‍ പറ്റുന്നില്ലെങ്കിലും ബോധം ഉണ്ട് .

ഞാന്‍ അവരുടെ ശ്രമങ്ങളെ തടഞ്ഞു .

ഞാന്‍ മറ്റുള്ളവരുടെ ഒപ്പം പോകാന്‍ സമ്മതിക്കാഞ്ഞതില്‍ പലരും ദേഷ്യത്തോടെ എന്തൊക്കെയോ പറയുന്നുമുണ്ട്.

ഇന്നത്തെ സ്ഥിതി വച്ച് അജ്ഞാതനായ ഒരാള്‍ ആശുപത്രിയില്‍ എന്നായിരിക്കും വാര്‍ത്ത‍ വരിക .



എന്റെ ആള്‍ക്കാര്‍ക്കും അറിയാന്‍ കഴിയില്ല ഏതു ആശു പത്രിയിലെക്കാ കൊണ്ടുപോയതെന്നും ....

വരട്ടെ ആരെങ്കിലും എന്നെ തിരിച്ചറിയും വരെ കാത്തിരിക്കാം ...

ഭാഗ്യം എന്നെ അറിയുന്ന ഒരാളുടെ ശബ്ദം

സോമന്‍ ചേട്ടാ... ഒരു ശബ്ദം .... ഓ ഗോപി... എന്റെ അയല്‍വാസി

ഗൊപീ ... അടുത്തു ഓര്‍ത്തോ ആശുപത്രിയുണ്ടോ? അങ്ങോട്ടുപോണം .



ആരോ എന്‍റെ പൊട്ടിയ കണ്ണട കയ്യില്‍ തന്നു .ഓ എന്‍റെ കണ്ണട........

മൊബൈല്‍ സ്ക്രീന്‍ കാണാത്തതിന്റെ കാര്യം പിടികിട്ടി .. ......

റിക്ഷവന്നു.... വീണ്ടും ഗോപിയുടെ ശബ്ദം ..ആരൊക്കെയോ എന്നെ അതില്‍ കിടത്തി ....

ലക്ഷ്മി ഹോസ്പി ടല്‍ അരൂര്‍ ... എക്സ്റേ ടേബിളില്‍ എന്നെ കിടത്തുന്നു ...

എക്സറേ എടുത്തു ..

ഡോക്ടര്‍ പറഞ്ഞു അല്പം പ്രോബ്ലം ഉണ്ടല്ലോ വലിയ ആശുപത്രിയില്‍ പോകേണ്ടിവരും ...

ഓപ റേഷനും വേണ്ടി വരും

ഞാനിവിടെ ഫസ്റ്റ് ഏയ്‌ഡു തരാം ..

ഒരു പെയിന്‍ കില്ലെര്‍ ഷോട്ട് ...ചില ഗുളികകള്‍ .

ഞാന്‍ diabetic ആണു .ചില മരുന്നുകള്‍ തിരിച്ചു കൊണ്ടു പോയി .....



ഇതിനകം എങ്ങനെയോ എന്‍റെ അനിയത്തിയുടെ ഫോണില്‍ എന്‍റെ കാള്‍ എത്തിച്ചു ...

"ഞാനിവിടെ ലക്ക്ഷ്മി ഹോസ്പിറ്റലില്‍ എക്സ്റേ ടേബിളില്‍ കിടക്കുന്നു ...

കാലിനൊരു ചെറിയ പ്രശ്നം ഡോക്ടര്‍ പറയുന്നു വലിയ ഹോസ്പിറ്റലില്‍ പോണം"..

..

എന്‍റെ ആളുകള്‍ എത്താന്‍ തുടങ്ങി ......

..............................................................

നാട്ടിലെ ആശുപത്രികള്‍..ലേക്ക് ഷോര്‍ ,ലിസ്സി , ഓപറേഷന്‍ ..വീല്‍ ചെയര്‍ ...

ക്യാബിന്‍ ക്രു... വെഹികില്‍ അക്സിടന്റ്റ് ദല്ലാള്‍ .. കൊമ്പന്‍ സെഷന്‍ റൂള്‍സ്

ഫിസിയോതെറാപ്പി ....

അങ്ങനെ വളരെയധികം കാര്യങ്ങളില്‍ പുതിയ അറിവുകള്‍ ......................



പക്ഷെ സുഹൃത്തിലെ ഒരു സുഹൃത്തിന്റെ കല്യാണം കൂടാന്‍

എടുത്തു വച്ച ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യേണ്ടി വന്നപ്പോള്‍ കണ്ണ് നിറഞ്ഞു ....

..............................................................



ഇന്നും വടി കൂടാതെ നടക്കാറായിട്ടില്ല.......

ഭാഗ്യം സുഹൃത്തിലേക്ക് വരാന്‍ നടക്കണ്ടല്ലോ....

പക്ഷെ സംഗമം മിസ്സായി ,,

Saturday, August 27, 2011

പെട്ടെന്ന് എന്നിലെ മുംബൈക്കാരന്‍ ഉണര്‍ന്നു . സ്വന്തം നാടാണെങ്കിലും ഞാന്‍ വന്ന വിവരം അറിഞ്ഞവര്‍ കുറവാണു പോരാത്തതിനു മലക്ക് പോയി വന്ന ത്തിന്റെ ദീക്ഷയും ഉണ്ട് . നാഷണല്‍ ഹൈവേ  യാണ് ,എന്റെ ചെറിയ ബാഗും മൊബയിലും ആരെങ്കിലും അടിച്ചു മാറ്റിയാല്‍ അതോടെ ഞാന്‍ ആരാണെന്നു പെട്ടെന്ന് ആര്‍ക്കും പിടി കിട്ടുകയില്ല..കാലൊടിഞ്ഞു തൂങ്ങി എങ്കിലും ചോര വരുന്ന മുറിവൊന്നും ഇല്ല .വേദന സഹിക്കാന്‍ പറ്റുന്നില്ലെങ്കിലും ബോധം ഉണ്ട് .ഞാന്‍ അവരുടെ ശ്രമങ്ങളെ തടഞ്ഞു .ഞാന്‍ മറ്റുള്ളവരുടെ ഒപ്പം പോകാന്‍ സമ്മതിക്കാഞ്ഞതില്‍ പലരും ദേഷ്യത്തോടെ എന്തൊക്കെയോ പറയുന്നുമുണ്ട് .
ഭാഗ്യം എന്നെ അറിയുന്ന ഒരാളുടെ ശബ്ദം