പെട്ടെന്ന് എന്നിലെ മുംബൈക്കാരന്‍ ഉണര്‍ന്നു . സ്വന്തം നാടാണെങ്കിലും ഞാന്‍ വന്ന വിവരം അറിഞ്ഞവര്‍ കുറവാണു പോരാത്തതിനു മലക്ക് പോയി വന്ന ത്തിന്റെ ദീക്ഷയും ഉണ്ട് . നാഷണല്‍ ഹൈവേ യാണ് ,എന്റെ ചെറിയ ബാഗും മൊബയിലും ആരെങ്കിലും അടിച്ചു മാറ്റിയാല്‍ അതോടെ ഞാന്‍ ആരാണെന്നു പെട്ടെന്ന് ആര്‍ക്കും പിടി കിട്ടുകയില്ല..കാലൊടിഞ്ഞു തൂങ്ങി എങ്കിലും ചോര വരുന്ന മുറിവൊന്നും ഇല്ല .വേദന സഹിക്കാന്‍ പറ്റുന്നില്ലെങ്കിലും ബോധം ഉണ്ട് .ഞാന്‍ അവരുടെ ശ്രമങ്ങളെ തടഞ്ഞു .ഞാന്‍ മറ്റുള്ളവരുടെ ഒപ്പം പോകാന്‍ സമ്മതിക്കാഞ്ഞതില്‍ പലരും ദേഷ്യത്തോടെ എന്തൊക്കെയോ പറയുന്നുമുണ്ട് .
ഭാഗ്യം എന്നെ അറിയുന്ന ഒരാളുടെ ശബ്ദം
No comments:
Post a Comment