Thursday, November 11, 2010

നമ്മുടെ പള്ളിപ്പുറത്തെ ദാസന്‍ മരിച്ചു ........... ഫോണില്‍ കേട്ടപ്പോള്‍  ദാസന്റെ ശബ്ദം കാതില്‍ മുഴങ്ങുന്ന പോലെ .. ഇല്ലെന്നെ , ഹ്ഹ ചേട്ടനെന്താ  പ റയണത് ... ഞാന്‍ മരുന്ന് കഴിക്കുന്നുണ്ട്.. ഇല്ല... ഒന്നും ഇല്ലന്നെ ..  നീ  അവസാനമായി ഫോണില്‍ പറഞ്ഞ വാക്കുകള്‍ ...ഒക്ടോബര്‍ ൧൪ ആം തിയ്യതിയിലെ കാര്യമാണിത്. ൯ നവംബറിനു നീ ‍ ഇല്ല .....  ഈ ചേട്ടനോട് ക്ഷമിക്കു .. എനിക്കും എന്തെങ്കിലും നിനക്കുവേണ്ടി ചെയ്യാമായിരുന്നു .. മനസ്സില്‍ പലതും തോന്നുമായിരുന്നു വഴികള്‍ .. അനുകുലമല്ലാത്ത സാഹചര്യങ്ങള്‍ .. എന്‍റെ തീരുമാനങ്ങളെ വയ്കിക്കുക യായിരുന്നു .. ഞാന്‍ താമസ്സിച്ചുപൊയ് ... ഒരു കുറ്റബോധം ..
നീയെന്നെ കുറ്റപ്പെടുത്തുകയില്ലെന്നറിയാം ..എങ്കില്‍ക്കുടി ...
കഴിഞ്ഞ ദിവസങ്ങളിലെ തിരക്കുകള്‍ക്കിടയിലും
നിനക്ക് ഫോണ്‍ ചെയ്യാനുള്ള ആഗ്രഹം തോന്നിയിരുന്നല്ലോ .. പക്ഷെ ചെയ്തില്ല ........ ആ  കുറ്റബോധം എന്നെ തളര്‍ത്തുന്നു ... ഇനി എന്തു ചെയ്യാം .. ഇന്നും മനസ്സിലുള്ള നിന്റെ ചിരിക്കുന്ന രൂപം മാറ്റി
മരിച്ചുകിടക്കുന്ന രൂപം മനസ്സില്‍ പ്രതിഷ്ടിക്കാനോ.... ഇല്ല.... അതു വേണ്ട ..  നിന്റെ ആത്മാവിന് നിത്യശാന്തി.......... ഇനി ഈ ചേട്ടന്‍ അതുമാത്രമേ പറയുന്നുള്ളൂ ..................................

No comments: